സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Tuesday, 16 August 2011

ഞാന്‍ ഉറങ്ങാതെയിരിക്കാം

ജന്മ ദിന സമ്മാനങ്ങള്‍
അക്ഷരങ്ങളായി തേടി വരുമ്പോള്‍
അത് വാരി ചുറ്റി സുന്ദരി ചമയാന്‍
അറിയാതെ ഒരു പെണ്‍ മോഹം
പകര്‍ത്താന്‍ കഴിയാത്ത മനസിന്റെ നോവ്‌ പോലെ
കവിതകള്‍ ചിലപ്പോള്‍ താനെ പിറക്കുന്നു
ചിലപ്പോള്‍ വീണു മരിക്കുന്നു
ഇന്നലെയും നിലാവ് പിറന്നല്ലോ
മഴയും പെയ്തു ഗസല്‍ പോലെ
സൂര്യന്‍ ഉദിക്കുകയും പിന്നെ താഴുകയും ചെയ്തു
ഒന്നും എനിക്ക് വേണ്ടി ആയിരുന്നില്ല
ആരും സൂര്യ ഗായത്രികള്‍ പാടിയതുമില്ല
ഒരു വൃഥാ സ്വപ്നം എന്നറിഞ്ഞിട്ടും
നക്ഷത്രമാകാന്‍ കൊതിച്ച ദേവകന്യയെ പോലെ
എങ്കിലും ഞാന്‍ ഉറങ്ങാതെയിരിക്കാം
രാവിന്റെ മിഴികള്‍ താനെ അടഞ്ഞു പോകും വരെ
രാത്രിയും പകലും വേര്‍പെടും വരെ
തൂവല്‍ വീഴുന്ന ലാഘവത്തോടെ

1 comment:

  1. "രാവിന്റെ മിഴികള്‍ താനെ അടഞ്ഞു പോകും വരെ
    രാത്രിയും പകലും വേര്‍പെടും വരെ
    തൂവല്‍ വീഴുന്ന ലാഘവത്തോടെ "
    കൊള്ളാം , ഭാവനയുള്ള ഒരു കവയത്രി ആണ് സന്ധ്യ !

    ReplyDelete