സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Monday, 1 August 2011

അന്ന് ഞാന്‍ കുടയെ സ്നേഹിച്ചു

 ഇടവപ്പാതിയില്‍  ഇന്ന് ഞാന്‍ കുടയിലും നനഞ്ഞു .....
 
 മഴയും കാറ്റും...
 എന്റെ ബാല്യത്തിന്‍ ഓര്‍മയില്‍ ....
മഴ നനയുന്നതേ      അറിഞ്ഞില്ല...
 
സ്കൂള്‍ വരാന്തയില്‍  മഴകണ്ട് അങ്ങിനെ നില്‍ക്കാം..
തിരുച്ചുപോകാന്‍ കുടയില്ല.. പല വര്‍ണ കുടകള്‍ ചൂടി
രാധയും സീതയും ലക്ഷ്മിയും  നടന്നകലുമ്പോള്‍ കുടയില്ലാത്ത
എന്‍ സങ്കടം  ..കണ്ണുനീര്‍ മഴയായിരുന്നു....  പെയ്തൊഴിയാത്ത...

അന്ന് ഞാന്‍ കുടയെ സ്നേഹിച്ചു  ...
 
ഇന്നെന്റെ  പോപ്പികുടയുടെ
കമ്പികളിലൂടെ  ഒഴുകിയെത്തുന്ന  മഴത്തുള്ളികള്‍  സ്വര്‍ണ തുള്ളികളായി
എന്നിലെക്കിറങ്ങുമ്പോള്‍ .. മഴയെ ഞാന്‍ സ്നേഹിക്കുന്നു   .
 മാരി പൂമാരി    ... എന്ന് മൂളി പോകുന്നു

2 comments:

 1. പോപ്പി കുട എന്ന് എഴുതിയത് ശരി ആയില്ല..........!
  അത് കവിതയുടെ അഭംഗി കൂട്ടുന്നു....!

  ReplyDelete
 2. അന്ന് കുടയില്ലാതെ നനഞ്ഞു , ഇന്ന് കുടയുണ്ടായിട്ടും നനഞ്ഞു
  ഒരു കവിതയുടെ പിറവിക്കു സാധൂകരണം വന്നു
  അത് നല്ല ഭാഷയില്‍ ചമച്ചതിന് അഭിനന്ദനങ്ങള്‍ !

  ReplyDelete