സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Saturday, 30 July 2011

എവിടെയോ വിദൂരതയില്‍

നിലാവുദിച്ചു  കാറ്റുവീശി 
ഇലകൊഴിഞ്ഞു 

 വസന്തവും ശിശിരവും
ഹേമന്ത രാവുകളും 
 ഒരു വന്‍ വേനലും കടന്നുപോയി 

  വാടി  കരിഞ്ഞ സ്വപ്നങ്ങളും 
 വിരഹത്താല്‍  തളര്‍ന്ന മനസ്സും
കാനോലി  കാനാലും വറ്റി വരണ്ടു.............

 ജൂണ്‍ നീ എവിടെയാണ്........?

   തലോടി മയക്കി കൊതിപ്പിച്ചു
 എവിടെയോ വിദൂരതയില്‍
  നീ ഉണ്ടെന്നു  ഞാന്‍ മോഹിക്കുന്നു..........

......

 ( കാനോലി  കാനാല്‍  -അന്തികാട് ഗ്രാമത്തിന്റെ     നീര്‍  വാഹിനി )

ചെമ്പകപ്പൂവിന്‍ സുഗന്ധമായ്‌

ആകാശത്തിന്റെ  അനന്ത നീലിമയില്‍

നിന്നും ഭൂമിയുടെ വിരിമാറിലേക്ക് 

 സ്നേഹത്തിന്റെ പനിനീര്‍ തുള്ളിയായ് 

 ചെമ്പകപ്പൂവിന്‍ സുഗന്ധമായ്‌ 

 അളവില്ലാത്ത  പ്രണയ പ്രവാഹമായ് 

 ഭൂമിയുടെ കാത്തിരിപ്പെന്ന  ഉപാസനയിലേക്ക്   

 കനിവായ് .. ആര്‍ദ്രമായ്‌ ..പെയ്തിറങ്ങുന്ന .. 

വര്‍ഷ മേഘങ്ങളുടെ .... വരദാനമല്ലേ  മഴ...............    

Monday, 25 July 2011

ജെനലരികില്‍ മുഖം ചേര്ത്ത്

അലതല്ലി പെയ്യും മഴയില്‍

ജെനലരികില്‍ മുഖം ചേര്ത്ത്

ഇടരിയോരീണം മൂളാന്‍ ശ്രമിച്ചും

നടന്ന കാലടികള്‍  ഓരോന്നായ്

ഓര്‍ത്തും... വെറുതെ ഇരുള്‍ ചിമിഴില്‍

തരളമാം കാറ്റ്  ഏറ്റും .. ധൃതിയേത് മില്ലാതെ

അലിഞ്ഞു ഒന്ന് നില്‍ക്കാന്‍ ആരെ കൊതിക്കാത്തത് 

ആരെ കൊതിക്കാത്തതു ? 

കര്‍ക്കിടക മഴ ഒരു ഗസല്‍ പോലെ

ഇവിടെ  കര്‍ക്കിടക മഴയുടെ സന്ദേശം ... മൂടികെട്ടിയ

ആകാശം ... കര്‍ക്കിടക മഴ അങ്ങിനെയല്ലേ   ?

 പാകവും. അടക്കവും പാകതയും ഉണ്ട്..

 മഴ പെയ്യുന്നതിനൊരു താളവും.....

 എവിടെയും എപ്പോഴും പെയ്തൊഴിയില്ല 

 പറഞ്ഞ റിയിച്ചു ..മുന്നേ നേരിയ ഇരുട്ട് പരത്തി

 കാറ്റിനെ അയച്ചു  പതിയെ തുടങ്ങി  ഉച്ച സ്ഥായിയില്‍

 എത്തി......... ശാന്തമാവുന്നൊരു..... ഗസല്‍ പോലെ............