സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........







Sunday 28 August 2011

പ്രണയിക്കുമ്പോള്‍

പ്രണയിക്കുമ്പോള്‍ മഴ തേടുന്ന
വേഴാമ്പലിന്റെ ആത്മ സംഘര്‍ഷമാണ്
 
പ്രണയികളുടെ  ചിരിയും കളിയും
പവിഴ മണികള്‍ പോലെ മാറിയും മറിഞ്ഞും
 
പ്രണയിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നദി സ്പന്ദിച്ചു തുടങ്ങുകയായി
നടപ്പിലും ഇരിപ്പിലും ഉണര്‍വ്വിലും ഉറക്കത്തിലും
പ്രണയത്തിന്റെ കാതര സ്വരം അവരെ   വഴി നടത്തുന്നു 
 
വെണ്‍ചന്ദ്ര ലേഖയില്‍ മിഴി ചേര്‍ത്ത്  
വിദൂരസ്തനായ  കാമുകനോട്  സ്വകാര്യം പറയാം
അവന്റെ  ചിരിയുടെ ഗൂഡാര്‍ത്ഥം  ചികഞ്ഞു രാവ് തീര്‍ക്കാം   
ജാലക പടി വാതില്‍ കടന്നു  വരുന്നൊരു
മിന്നല്‍ പിണര്‍ ശോഭയില്‍
 അവന്റെ  മിഴിയിലെ പ്രണയാങ്കുരം  ദര്‍ശിക്കാം
  
ചില സന്ധ്യകളില്‍ വാടിയ മുല്ലയായി
 അവള്‍ തേന്മാവു തേടുമ്പോള്‍
പറയുമവന്‍  " പ്രിയേ, മിഴിനീരോപ്പുക ,
വരുംകാലം നമക്കുള്ളതല്ലേ  "  

Tuesday 16 August 2011

ഞാന്‍ ഉറങ്ങാതെയിരിക്കാം

ജന്മ ദിന സമ്മാനങ്ങള്‍
അക്ഷരങ്ങളായി തേടി വരുമ്പോള്‍
അത് വാരി ചുറ്റി സുന്ദരി ചമയാന്‍
അറിയാതെ ഒരു പെണ്‍ മോഹം
പകര്‍ത്താന്‍ കഴിയാത്ത മനസിന്റെ നോവ്‌ പോലെ
കവിതകള്‍ ചിലപ്പോള്‍ താനെ പിറക്കുന്നു
ചിലപ്പോള്‍ വീണു മരിക്കുന്നു
ഇന്നലെയും നിലാവ് പിറന്നല്ലോ
മഴയും പെയ്തു ഗസല്‍ പോലെ
സൂര്യന്‍ ഉദിക്കുകയും പിന്നെ താഴുകയും ചെയ്തു
ഒന്നും എനിക്ക് വേണ്ടി ആയിരുന്നില്ല
ആരും സൂര്യ ഗായത്രികള്‍ പാടിയതുമില്ല
ഒരു വൃഥാ സ്വപ്നം എന്നറിഞ്ഞിട്ടും
നക്ഷത്രമാകാന്‍ കൊതിച്ച ദേവകന്യയെ പോലെ
എങ്കിലും ഞാന്‍ ഉറങ്ങാതെയിരിക്കാം
രാവിന്റെ മിഴികള്‍ താനെ അടഞ്ഞു പോകും വരെ
രാത്രിയും പകലും വേര്‍പെടും വരെ
തൂവല്‍ വീഴുന്ന ലാഘവത്തോടെ

Tuesday 2 August 2011

മഴയുടെ കൂടെ

ഈ കാട്ടു വഴികളിലൂടെ ഞാന്‍ ഒറ്റക്കാണെന്നു കരുതേണ്ട , ഞാന്‍ മഴയുടെ കൂടെയാണ്

ചിന്നും പൊന്നിന്‍ മഴകാലം

വേമ്പനാട്ടുകായലിന്റെ മലര്‍മടിയില്‍ 
ചിന്നും ചിന്നും പൊന്നിന്‍ മഴകാലം  

ചീനവല വീഴും തീരത്ത്

വേമ്പനാട്ട് കായല്‍തീരത്ത് ചീനവല വീഴും തീരത്ത്
എന്തെ പോന്നൂ നീ ,ഓമലാളെ , പൊന്നു മഴയാളെ

വേമ്പനാട്ടുകായലില്‍ നീന്തി

വേമ്പനാട്ടുകായലില്‍ നീന്തി നീരാടി വേലകളിയുടെ ചുവടുവെച്ചു ചൂളവും കുത്തി
കര്‍ക്കിടക മഴ പടികടന്നെത്തി

തണല്‍ മരങ്ങള്‍ കടന്നു

തണല്‍ മരങ്ങള്‍ കടന്നു കായലിലേക്ക് ഈ മഴ