സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Sunday, 28 August 2011

പ്രണയിക്കുമ്പോള്‍

പ്രണയിക്കുമ്പോള്‍ മഴ തേടുന്ന
വേഴാമ്പലിന്റെ ആത്മ സംഘര്‍ഷമാണ്
 
പ്രണയികളുടെ  ചിരിയും കളിയും
പവിഴ മണികള്‍ പോലെ മാറിയും മറിഞ്ഞും
 
പ്രണയിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നദി സ്പന്ദിച്ചു തുടങ്ങുകയായി
നടപ്പിലും ഇരിപ്പിലും ഉണര്‍വ്വിലും ഉറക്കത്തിലും
പ്രണയത്തിന്റെ കാതര സ്വരം അവരെ   വഴി നടത്തുന്നു 
 
വെണ്‍ചന്ദ്ര ലേഖയില്‍ മിഴി ചേര്‍ത്ത്  
വിദൂരസ്തനായ  കാമുകനോട്  സ്വകാര്യം പറയാം
അവന്റെ  ചിരിയുടെ ഗൂഡാര്‍ത്ഥം  ചികഞ്ഞു രാവ് തീര്‍ക്കാം   
ജാലക പടി വാതില്‍ കടന്നു  വരുന്നൊരു
മിന്നല്‍ പിണര്‍ ശോഭയില്‍
 അവന്റെ  മിഴിയിലെ പ്രണയാങ്കുരം  ദര്‍ശിക്കാം
  
ചില സന്ധ്യകളില്‍ വാടിയ മുല്ലയായി
 അവള്‍ തേന്മാവു തേടുമ്പോള്‍
പറയുമവന്‍  " പ്രിയേ, മിഴിനീരോപ്പുക ,
വരുംകാലം നമക്കുള്ളതല്ലേ  "  

Tuesday, 16 August 2011

ഞാന്‍ ഉറങ്ങാതെയിരിക്കാം

ജന്മ ദിന സമ്മാനങ്ങള്‍
അക്ഷരങ്ങളായി തേടി വരുമ്പോള്‍
അത് വാരി ചുറ്റി സുന്ദരി ചമയാന്‍
അറിയാതെ ഒരു പെണ്‍ മോഹം
പകര്‍ത്താന്‍ കഴിയാത്ത മനസിന്റെ നോവ്‌ പോലെ
കവിതകള്‍ ചിലപ്പോള്‍ താനെ പിറക്കുന്നു
ചിലപ്പോള്‍ വീണു മരിക്കുന്നു
ഇന്നലെയും നിലാവ് പിറന്നല്ലോ
മഴയും പെയ്തു ഗസല്‍ പോലെ
സൂര്യന്‍ ഉദിക്കുകയും പിന്നെ താഴുകയും ചെയ്തു
ഒന്നും എനിക്ക് വേണ്ടി ആയിരുന്നില്ല
ആരും സൂര്യ ഗായത്രികള്‍ പാടിയതുമില്ല
ഒരു വൃഥാ സ്വപ്നം എന്നറിഞ്ഞിട്ടും
നക്ഷത്രമാകാന്‍ കൊതിച്ച ദേവകന്യയെ പോലെ
എങ്കിലും ഞാന്‍ ഉറങ്ങാതെയിരിക്കാം
രാവിന്റെ മിഴികള്‍ താനെ അടഞ്ഞു പോകും വരെ
രാത്രിയും പകലും വേര്‍പെടും വരെ
തൂവല്‍ വീഴുന്ന ലാഘവത്തോടെ

Tuesday, 2 August 2011

മഴയുടെ കൂടെ

ഈ കാട്ടു വഴികളിലൂടെ ഞാന്‍ ഒറ്റക്കാണെന്നു കരുതേണ്ട , ഞാന്‍ മഴയുടെ കൂടെയാണ്

ചിന്നും പൊന്നിന്‍ മഴകാലം

വേമ്പനാട്ടുകായലിന്റെ മലര്‍മടിയില്‍ 
ചിന്നും ചിന്നും പൊന്നിന്‍ മഴകാലം  

ചീനവല വീഴും തീരത്ത്

വേമ്പനാട്ട് കായല്‍തീരത്ത് ചീനവല വീഴും തീരത്ത്
എന്തെ പോന്നൂ നീ ,ഓമലാളെ , പൊന്നു മഴയാളെ

വേമ്പനാട്ടുകായലില്‍ നീന്തി

വേമ്പനാട്ടുകായലില്‍ നീന്തി നീരാടി വേലകളിയുടെ ചുവടുവെച്ചു ചൂളവും കുത്തി
കര്‍ക്കിടക മഴ പടികടന്നെത്തി

തണല്‍ മരങ്ങള്‍ കടന്നു

തണല്‍ മരങ്ങള്‍ കടന്നു കായലിലേക്ക് ഈ മഴ

എന്തൊരു ചന്തം

.....കാണാന്‍ എന്തൊരു  ചന്തം,  മഴപെണ്ണെ നിന്റെ  ഈ പരിഭവ മുഖ  ഭാവം.............

കിങ്ങിണി പെണ്ണ്

മഴകാല സന്ധ്യ ഒരു കിങ്ങിണി പെണ്ണ് പോലെ , കിണുങ്ങി കിണുങ്ങി

അമൃത്

                               മാനത്ത്  നിന്ന് അമൃത് പോലെ ഭൂമിക്കു............

ശര മാരി

മഴയെന്ന കാമുകിയുടെ ശര മാരി ഏറ്റു  വലയുന്ന  വമ്പന്‍ !

മഴ പാതയിലൂടെ

പാദസ്പര്‍ശം ഏറ്റ   മഴ പാതയിലൂടെ............

മഴ കാടുകളില്‍

ഏതോ വിരഹത്തില്‍ കാതോര്‍ത്തു നില്‍ക്കും ഈ മഴ കാടുകളില്‍ .....

വലയില്‍ വീണ തേന്‍ തുള്ളികള്‍

എട്ടുകാലി വലയില്‍ വീണ തേന്‍ തുള്ളികള്‍

ബാക്കി പത്രം

പെയ്തൊഴിഞ്ഞു തീര്‍ന്ന ഒരു മഴയുടെ ബാക്കി പത്രം

മാരീ ....... പൂമാരീ

                                         മാരീ ....... പൂമാരീ..........  കായലില്‍ ......

തേന്‍ മാരി

തുള്ളിക്കൊരു കുടം പേ മാരി.....ഉള്ളില്‍ ഒരു കുടം തേന്‍ മാരി....

കായലില്‍ മഴ

കടലില്‍ നിന്ന് ആര്‍ത്തുല്ലസിച്ചു വരുന്നത് കണ്ടോ , മഴ ..........
കായലില്‍ മഴ പെയ്യുന്നത് എന്ത് ഭംഗിയാണെന്നോ കാണാന്‍......

താമര തോണിയേറി

ഒരു നേര്‍ത്ത മഴയില്‍ താമര തോണിയേറി യാത്ര ചെയ്യാന്‍ ആരും കൊതിച്ചു പോകും

കറുക നാമ്പിലും !

                          കറുക നാമ്പിലും മധു കണം

ഓര്‍മ്മകളില്‍

മഴ മായിച്ചു കളയും മേഘങ്ങളേ.... നിങ്ങള്‍ കുളിര്‍ മഞ്ഞു പൊഴിച്ചുവോ.....ഓര്‍മ്മകളില്‍.....  

മന്ദാര കുളിര്

          
കുളിര്....കുളിര്...... വിറങ്ങലിച്ചു കൂമ്പി നില്‍ക്കയാണ്‌ ഇവള്‍ ....ഈ വെള്ള മന്ദാരം

മഴയറിയാതെ ഈ തോണിക്കാര്‍

                                    പുത്തന്‍ വലക്കാരെ......... പുന്നപുറക്കാരെ.........
                                    ചാകര വന്നില്ലാലോ .........  മഴ പെയ്യുന്നു ..........
                                     അറിയുന്നില്ലേ .........

Monday, 1 August 2011

അന്ന് ഞാന്‍ കുടയെ സ്നേഹിച്ചു

 ഇടവപ്പാതിയില്‍  ഇന്ന് ഞാന്‍ കുടയിലും നനഞ്ഞു .....
 
 മഴയും കാറ്റും...
 എന്റെ ബാല്യത്തിന്‍ ഓര്‍മയില്‍ ....
മഴ നനയുന്നതേ      അറിഞ്ഞില്ല...
 
സ്കൂള്‍ വരാന്തയില്‍  മഴകണ്ട് അങ്ങിനെ നില്‍ക്കാം..
തിരുച്ചുപോകാന്‍ കുടയില്ല.. പല വര്‍ണ കുടകള്‍ ചൂടി
രാധയും സീതയും ലക്ഷ്മിയും  നടന്നകലുമ്പോള്‍ കുടയില്ലാത്ത
എന്‍ സങ്കടം  ..കണ്ണുനീര്‍ മഴയായിരുന്നു....  പെയ്തൊഴിയാത്ത...

അന്ന് ഞാന്‍ കുടയെ സ്നേഹിച്ചു  ...
 
ഇന്നെന്റെ  പോപ്പികുടയുടെ
കമ്പികളിലൂടെ  ഒഴുകിയെത്തുന്ന  മഴത്തുള്ളികള്‍  സ്വര്‍ണ തുള്ളികളായി
എന്നിലെക്കിറങ്ങുമ്പോള്‍ .. മഴയെ ഞാന്‍ സ്നേഹിക്കുന്നു   .
 മാരി പൂമാരി    ... എന്ന് മൂളി പോകുന്നു