സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........







Saturday 30 July 2011

എവിടെയോ വിദൂരതയില്‍

നിലാവുദിച്ചു  കാറ്റുവീശി 
ഇലകൊഴിഞ്ഞു 

 വസന്തവും ശിശിരവും
ഹേമന്ത രാവുകളും 
 ഒരു വന്‍ വേനലും കടന്നുപോയി 

  വാടി  കരിഞ്ഞ സ്വപ്നങ്ങളും 
 വിരഹത്താല്‍  തളര്‍ന്ന മനസ്സും
കാനോലി  കാനാലും വറ്റി വരണ്ടു.............

 ജൂണ്‍ നീ എവിടെയാണ്........?

   തലോടി മയക്കി കൊതിപ്പിച്ചു
 എവിടെയോ വിദൂരതയില്‍
  നീ ഉണ്ടെന്നു  ഞാന്‍ മോഹിക്കുന്നു..........

......

 ( കാനോലി  കാനാല്‍  -അന്തികാട് ഗ്രാമത്തിന്റെ     നീര്‍  വാഹിനി )

2 comments:

  1. മഴയോട് അടങ്ങാത്ത പ്രണയം ആണല്ലോ ...എല്ലാ കവിതകളും മഴയെ കുറിച്ച് ......

    ReplyDelete
  2. വേനലിന് ശേഷം വരുന്ന വര്ഷം ഒരു വല്ലാത്ത ആശ്വാസ ദായനി ആണ്
    കവിതയുടെ ജീവനില്‍ അത് ഉണ്ട് , കൊള്ളാം !

    ReplyDelete