സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Saturday, 30 July 2011

ചെമ്പകപ്പൂവിന്‍ സുഗന്ധമായ്‌

ആകാശത്തിന്റെ  അനന്ത നീലിമയില്‍

നിന്നും ഭൂമിയുടെ വിരിമാറിലേക്ക് 

 സ്നേഹത്തിന്റെ പനിനീര്‍ തുള്ളിയായ് 

 ചെമ്പകപ്പൂവിന്‍ സുഗന്ധമായ്‌ 

 അളവില്ലാത്ത  പ്രണയ പ്രവാഹമായ് 

 ഭൂമിയുടെ കാത്തിരിപ്പെന്ന  ഉപാസനയിലേക്ക്   

 കനിവായ് .. ആര്‍ദ്രമായ്‌ ..പെയ്തിറങ്ങുന്ന .. 

വര്‍ഷ മേഘങ്ങളുടെ .... വരദാനമല്ലേ  മഴ...............    

1 comment:

  1. കവിതയ്ക്ക് ഇത്തിരി കൂടി നീളം ആകാമായിരുന്നു , പെട്ടെന്ന് തീര്‍ന്നത് പോലെ , നന്നായിട്ടുണ്ട് കവിത !

    ReplyDelete