സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........







Monday 25 July 2011

കര്‍ക്കിടക മഴ ഒരു ഗസല്‍ പോലെ

ഇവിടെ  കര്‍ക്കിടക മഴയുടെ സന്ദേശം ... മൂടികെട്ടിയ

ആകാശം ... കര്‍ക്കിടക മഴ അങ്ങിനെയല്ലേ   ?

 പാകവും. അടക്കവും പാകതയും ഉണ്ട്..

 മഴ പെയ്യുന്നതിനൊരു താളവും.....

 എവിടെയും എപ്പോഴും പെയ്തൊഴിയില്ല 

 പറഞ്ഞ റിയിച്ചു ..മുന്നേ നേരിയ ഇരുട്ട് പരത്തി

 കാറ്റിനെ അയച്ചു  പതിയെ തുടങ്ങി  ഉച്ച സ്ഥായിയില്‍

 എത്തി......... ശാന്തമാവുന്നൊരു..... ഗസല്‍ പോലെ............

2 comments:

  1. മഴകാല സന്ധ്യയെ കണ്മഷി ചേര്‍ത്ത മേഘം പൊഴിയും വിഷാദം
    ഭൂമിയുടെ മൌനങ്ങളില്‍ വിരിയും മധുര നൊമ്പരം
    മരങ്ങളില്‍ തൊട്ടു തലോടി പോകുന്ന കാറ്റിന്റെ തോണിയില്‍
    ഉപ്പില്ലാത്ത കണ്ണുനീര്‍ ആയി ഗസല്‍ മഴ !
    മഴയുടെ കാവ്യ ഭംഗി പകര്‍ന്നു തന്ന ഈ രചനക്ക് സന്ധ്യ മാധവന് അഭിനന്ദനങ്ങള്‍

    ReplyDelete
  2. മലയാള കരയുടെ മഴയെന്ന പ്രതിഭാസം മറ്റൊരു പ്രതലത്തില്‍ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ !

    ReplyDelete